കൊച്ചി: ഓൺലൈൻ പഠനത്തിന് 35 വിദ്യാർത്ഥികൾക്ക് കെയ്‌റോൺ ഹെൽത്ത് കെയർ സൊല്യൂഷൻസ് ടാബ്‌ലെറ്റുകൾ കൈമാറി. കളമശേരി ആസ്ഥാനമായ കെയ്റോൺ കഴിഞ്ഞ അദ്ധ്യയനവർഷം 50 വിദ്യാർത്ഥികൾക്ക് സഹായം നൽകിയിരുന്നു. ഇടപ്പള്ളി, എച്ച്.എം.ടി കോളനി, തൃക്കാക്കര എന്നിവിടങ്ങളിലെ ആറു സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് സഹായംനൽകിയത്. കെയ്‌റോൺ മാനേജിംഗ് ഡയറക്ടർ ജെയിംസ് ജോർജ്, ഡയറക്ടർമാരായ എൽസി, കോര ജെയിംസ് എന്നിവർ സ്‌കൂൾ പ്രതിനിധികൾക്ക് ടാബ്‌ലെറ്റുകൾ കൈമാറി.