കൊച്ചി: സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി കാലിക്കറ്റ് അലുംനി അസോസിയേഷൻ (നിറ്റ്കാ) പത്ത് സ്‌കൂളുകളിൽ 101 ടാബ്‌ലെറ്റുകൾ വിതരണം ചെയ്തു. തെങ്ങോട് ഗവ. ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് എൽസമ്മ ജോസഫ് നിറ്റ്കാ കൊച്ചി ഘടകം പ്രസിഡന്റ് ജേക്കബ് കുര്യനിൽനിന്ന് ഏറ്റുവാങ്ങി. റെക്ക ക്ലബ് പ്രസിഡന്റ് ബാബു വർഗീസ്, നിറ്റ്കാ സെക്രട്ടറി ഡാരിൽ ആൻഡ്രു എന്നിവർ പങ്കെടുത്തു.