കുറുപ്പംപടി: അയ്യൻകാളിയുടെ 80-ാംമത് ചരമവാർഷികദിനാചരണം കുറുപ്പംപടി ഭാരതീയ ദളിദ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.പി.ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. റോഷ്നി എൽദോ, കെ.ജെ.മാതു, ജോസ്.എ.പോൾ. വൽസ വേലായുധൻ, ഷാജി കീച്ചേരിൽ, പോൾ കെ.പോൾ, കെ.കെ.പ്രതാപൻ എന്നിവർ പങ്കെടുത്തു.