തൃക്കാക്കര: കെ. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുളള നീക്കം ചെറുക്കുമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.എം. വേലായുധൻ പറഞ്ഞു. തൃക്കാക്കര നിയോജകമണ്ഡലം കോർ കമ്മിറ്റി അംഗങ്ങളുടെ നേത്യത്വത്തിൽ തൃക്കാക്കര നഗരസഭാ ഓഫീസിന് മുന്നിൽ നടന്ന സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എസ്. സജി, മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി പത്മജ.എസ്.മേനോൻ, എം.സി. അജയകുമാർ സജീവൻ കരിമക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.