പറവൂർ: ഡയാലിസിസ് രോഗികൾക്കുള്ള ജില്ലാപഞ്ചായത്തിന്റെ വാർഷിക ധനസഹായ പദ്ധതിയുടെ കോട്ടുവള്ളി ഡിവിഷൻതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ആഴ്ച്ചയിൽ ആയിരം രൂപ വീതം ഒരുവർഷത്തേക്ക് 48,000 രൂപ വരെ ഡയാലിസിസിനു ലഭിക്കും. കോട്ടുവള്ളി ഡിവിഷനിൽ 34 പേർക്കായി ഒരു വർഷത്തേക്ക് 17 ലക്ഷം രൂപയാണ് ലഭിക്കും. ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈനി പൗലോസ്, ഷാജു മാളോത്ത് എന്നിവർ പങ്കെടുത്തു.