പള്ളുരുത്തി: കടൽക്ഷോഭംമൂലം ചെല്ലാനത്തെ വീടുകൾ തകർന്നവർക്കും താമസിക്കാൻ കഴിയാത്ത സാഹചര്യമുള്ള വീട്ടുകാർക്കും വാടകയ്ക്ക് വീട് നൽകാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി.മുഖ്യമന്ത്രിക്ക് കത്ത് നൽകി. നിരവധിപേർ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമാണ് കഴിയുന്നത്. 6 കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പിൽ കഴിയുകയാണ്. മഴക്കാലം അവസാനിക്കുന്നത് വരെയെങ്കിലും വാടക വീടിന് സാമ്പത്തികസഹായം നൽകണമെന്നും ഹൈബി കത്തിൽ ചൂണ്ടിക്കാട്ടുന്നു.