tab
എഡ്യു മൊബൈൽ ചലഞ്ചിന്റെ ഭാഗമായി ടി.ജെ.വിനോദ് എം..എൽ..എ ടാബുകൾ കൈമാറുന്നു

കൊച്ചി: സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കി ടി ജെ വിനോദ് എം.എൽ.എ എഡ്യുമൊബൈൽ ചലഞ്ചിന് തുടക്കംകുറിച്ചു. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നടന്ന ചടങ്ങിൽ ആദ്യഘട്ടമായി 11 സ്കൂളുകളിലെ പ്രധാന അദ്ധ്യാപകർക്ക് ടാബ്‌ലെറ്റും മൊബൈൽഫോണും എം.എൽ.എ കൈമാറി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓമന എം.പി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അൻസലം എൻ.എക്‌സ്, ഡി.പി.സി എസ്.എസ്.കെ ഉഷ മാനാട്ട്, പ്രിൻസിപ്പൽ നളിനകുമാരി.വി, ബി.പി.സി എസ്.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.