തൃക്കാക്കര: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികൾക്കെതിരെ ദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുൻപിൽ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എ അനീഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഹുസൈൻ പതുവന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി അജിത്ത്, ജില്ല ജോയിന്റ് സെക്രട്ടറി കെ പി പൊൾ , ഡിവൈൻ സി ബെനഡിക്ട്, പി എ രാജീവ്, രാജേഷ് എ ആർ എന്നിവർ പങ്കെടുത്തു. ജില്ല സെക്രട്ടറി ശ്രീജി തോമസ് സ്വാഗതവും മനു ജേക്കബ് നന്ദിയും പറഞ്ഞു.