പറവൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഗോതുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച പൾസ് ഓക്സീമീറ്ററുകൾ ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ ഹെൽത്ത് ഇൻസ്പക്ടർ ജെ. യൂജിന് കൈമാറി. ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, സി.കെ. ഷാജി എന്നിവർ പങ്കെടുത്തു.