കുറുപ്പംപടി: സമഗ്ര ശിക്ഷ കൂവപ്പടി ബി.ആർ.സിയുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനം ഉറപ്പാക്കുന്നതിന് രായമംഗലം പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ടാബ് വിതരണം ചെയ്തു.
ജോഹന്ന അജിയുടെ വീട്ടിലെത്തി രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയ് , സിന്ധു തമ്പി , കൃഷ്ണകുമാർ .കെ, സ്പെഷ്യൽ തുടങ്ങിയവർ പങ്കെടുത്തു.