പറവൂർ: കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ വായനാ പക്ഷാചരണവും പുസ്തക പരിചയ പരമ്പരയായ "ചൊവ്വാദോഷത്തിന്റെ" ഉദ്ഘാടനവും സിനിമാ സംവിധായാകനായ അനിൽ ചിത്രു നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി അദ്ധ്യക്ഷത വഹിച്ചു. ഗായകൻ അൻവിൻ കെടാമംഗലം, ബാലവേദി സെക്രട്ടറി മാളവിക ലൈഗോഷ്, എഴുത്തുകാരൻ പറവൂർ ബാബു എന്നിവർ സംസാരിച്ചു. എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ആറിന് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുസ്തക പരിചയ പരമ്പരയായ പ്രക്ഷേപണം ചെയ്യുന്നത്.