പെരുമ്പാവൂർ: മൂന്നു പതിറ്റാണ്ടായി പൂട്ടി കിടക്കുന്ന ട്രാവൻകൂർ റയോൺസ് കമ്പനിവളപ്പിൽ കായിക വകുപ്പിന്റെ കീഴിൽ സ്‌പോർട്‌സ് അക്കാഡമി സ്ഥാപിക്കണമെന്നാവശ്യപെട്ട് പ്രദേശവാസികൾ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പിനും ഭീമ ഹർജി നൽകും.
റയോൺ പുരം, സൗത്ത് വല്ലം മഹല്ലിന്റെ കീഴിലും വല്ലം ഫെറോന ചർച്ചിന്റെയും കീഴിലുള്ളവരുമാണ് മുഖ്യമന്ത്രിക്കും മറ്റും ഭീമ ഹർജി തയ്യാറാക്കുന്നത്. ഭീമ ഹർജിയുടെ ഒപ്പ് ശേഖരണത്തിന്റെ മഹല്ല് തല ഉദ്ഘാടനം ഇമാം സിറാജൂദ്ധീൻ ഹസനി നിർവഹിച്ചു. മഹല്ല് പ്രസിഡന്റ് എ എ സലാം, മുൻ കൗൺസിലർ വി പി ബാബു , സെന്റ് തെരെസാസ് ചർച്ച് ട്രസ്റ്റി ലിജോ, കൗൺസിലർമാരായ പി എ സിറാജ്, ബീവി അബുബക്കർ, ലിസ, സാലിത സിയാദ് , കെ എ അബ്ബാസ്, സി എ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.