പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ സഹകരണ ബാങ്കിന്റെ അംഗങ്ങൾക്ക് 10,000 രൂപ പലിശരഹിത വായ്പ നൽകും. തൊഴിലന്വേഷകരായ അംഗങ്ങൾക്ക് സൗജന്യ ഓൺലൈൻ പി,എസ്.സി പരിശീലനം നൽകും. ഹരിതം സഹകരണം പദ്ധതിയിൽ ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അംഗങ്ങളുടെ ഹൈസ്ക്കൂൾ വിദ്യാർത്ഥികളായ മക്കൾക്ക് സ്കോളർഷിപ്പും, പഠനോപകരണങ്ങളും നൽകുമെന്ന് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ അറിയിച്ചു. ഫോൺ: 0484 2442242, 2446505.