പറവൂർ: പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയുടെ ഭാഗമായി പറവൂർ ഇംഗ്ലീഷ് ചേംബറിന്റെ സഹകരണത്തോടെ നിർദ്ധനരായ നാല് വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി. സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. നഗരസഭ ചെയർമാൻ വി.എ. പ്രഭാവതി,വൈസ് ചെയർമാൻ എം.ജെ. രാജു, ഇംഗ്ലീഷ് ചേംബർ ഡയറക്ടർ പി.ആർ. രവി, സജി നമ്പിയത്ത്, ജഹാംഗീർ എന്നിവർ പങ്കെടുത്തു.