പറവൂർ: വടക്കേക്കര പഞ്ചായത്ത് സാമൂഹ്യക്ഷേമ സഹകരണ സംഘം സഹകരണ സൂപ്പർ മാർക്കറ്റ് സ്കൂൾ ചന്ത കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റും പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എസ്. സനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ബാങ്ക് മുൻ ഡയറക്ടർ ടി.ആർ.ബോസ് ആദ്യ വില്പനയും, സംഘത്തിന്റെ വാർഷിക സമ്പാദ്യ പദ്ധതിയായ വിദ്യാഭ്യാസ നിധിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാറും നിർവഹിച്ചു. എൻ.സി. വിനോദനിൽ നിന്ന് സംഘത്തിന്റെ ആദ്യ നിക്ഷേപം വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ സ്വീകരിച്ചു. ആർ.കെ.സന്തോഷ്, പി.കെ. ബാബു, എ.ബി. മനോജ്, കെ.വി.ജോഷി, സഭ സ്കുൾ മാനേജർ എം.എ. ഗിരീഷ് കുമാർ, വി.കെ.രതീഷ്, സംഘം സെക്രട്ടറി വി.എസ്. പ്രതാപൻ എന്നിവർ പങ്കെടുത്തു.