പറവൂർ: സംസ്ഥാനത്ത് നടക്കുന്ന ബി.ജെ.പി വേട്ടക്കു വിരാമമിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കുന്നതിനെതിരെയും ബി.ജെ.പിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സത്യാഗ്രഹം നടത്തി. പറവൂരിൽ ജില്ലാ ട്രഷറർ ഉല്ലാസ് കുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് എസ്. ഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം വിനോദ് ഗോപിനാഥ്, പട്ടികജാതി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിത്സൺ വരാപ്പുഴ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് മിനി മോഹൻ, മണ്ഡലം സെക്രട്ടറി വേണുഗോപാൽ കടവത്ത്, ടൗൺ പ്രസിഡണ്ട് മുരളി ഇളയിടം, മീഡിയ കൺവീനർ ജയമോഹൻ, ജി. നാരായണൻ, മോഹൻ തുടങ്ങിയവർ സത്യാഗ്രഹത്തിൽ പങ്കെടുത്തു.