1

തോപ്പുംപടി: സംസ്ഥാന ഭക്ഷ്യവകുപ്പിൻ്ന്റെ കീഴിലുള്ള ചുള്ളിക്കലിലെ കല്ല് ഗോഡൗൺ ആധുനിക രീതിയിൽ നവീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.അനിൽ പറഞ്ഞു. ഗോഡൗൺ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.ഗോഡൗണിന്റെ നിലവിലെ പോരായ്മകൾ പരിഹരിക്കും. എഫ്.സി.ഐ യിൽ നിന്നും അരി കൊണ്ടുവരുന്ന ചാക്കിന്റെ ഗുണനിലവാരം കുറവാണ്. ലോക്ക് ഡൗൺ മൂലം ചാക്കുകൾ കിട്ടാത്ത സ്ഥിതിയാണ്. ഉള്ള ചാക്കുകൾ തന്നെയാണ് വീണ്ടും അരി നിറച്ച് എത്തുന്നത്. അതിനാൽ വൻ നഷ്ടം സംഭവിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.ഇത് അടിയന്തിരമായി പരിഹരിക്കും.നിലവിൽ വിതരണം ചെയ്യുന്ന അരിയെപ്പറ്റി ആർക്കും പരാതിയില്ല. കൃത്യതയോടെ വാതിൽപടി വിതരണം നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കും. തുടർന്ന് കൊച്ചി തുറമുഖത്തെ ഗോഡൗണും മന്ത്രി സന്ദർശിച്ചു.കെ.ജെ. മാക്സി എം.എൽ.എയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.