കൊച്ചി: ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ കാലാവധി മൂന്നുമാസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് സർക്കാരിന് കത്ത് നൽകി. സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാർ ഉൾപ്പടെയുള്ളവരുടെ കാലാവധി ജൂൺ 30ന് തീരുന്നത് കണക്കിലെടുത്താണിത്.

സർക്കാർ അഭിഭാഷകരുടെ കാര്യത്തിൽ കഴിവായിരിക്കും പ്രധാന മാനദണ്ഡമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സി.പി.എമ്മിൽ അടക്കം സമ്മർദ്ദവും ഏറെയാണ്. കേരള കോൺഗ്രസ് അടക്കമുള്ള പുതിയ ഘടകകക്ഷികളേയും പരിഗണിക്കേണ്ടതുണ്ട്. 16 സ്‌പെഷ്യൽ പ്ലീഡർമാർ, 43 സീനിയർ പ്ലീഡർമാർ, 51 പ്ലീഡർമാർ എന്നിവരെയാണ് നിയമിക്കേണ്ടത്.