വൈപ്പിൻ: കോൺഗ്രസിൽ നിന്ന് രാജിവച്ച് എൻ.സി.പി.യിൽ ചേർന്ന മുൻ മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷിന് പിന്നാലെ ഭർത്താവും കോൺഗ്രസ് നേതാവുമായ കെ.ആർ. സുഭാഷ് കോൺഗ്രസിൽ നിന്ന് രാജി വച്ചു.എൻ.സി.പി. യിൽ ചേരാനാണ് തീരുമാനം.കെ.പി.സി.സി. നിർവാഹക സമിതി അംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2016 ലെ തിരഞ്ഞെടുപ്പിൽ വൈപ്പിൻ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു.വിദ്യാർത്ഥി പ്രവസ്ഥാനത്തിലൂടെയാണ് കോൺഗ്രസിന്റെ നേതൃനിരയിലേക്ക് വന്നത്.

കോൺഗ്രസ് പള്ളിപ്പുറം ബ്ലോക്ക് മുൻസെക്രട്ടറിയും ന്യൂനപക്ഷ സെൽ മുൻ ജില്ലാ സെക്രട്ടറിയും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ വി.എക്‌സ്. ബെനഡിക്റ്റും കോൺഗ്രസ് വിട്ട് എൻ.സി.പിയിൽ ചേരാൻ തീരുമാനിച്ചു.