ആലുവ: വാഹനങ്ങളുടെ മറിച്ചുവില്പന കേന്ദ്രത്തിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് സാമൂഹ്യവിരുദ്ധൻ കരിങ്കല്ല് എറിഞ്ഞ് തകർത്തു. പ്രതിയെ പരിസരത്തെ സി.സി ടി.വിയുടെ സഹായത്തോടെ കണ്ടെത്തി. മാനസീക രോഗിയാണെന്ന് സംശയമുണ്ട്.
ആലുവ - മൂന്നാർ റോഡിൽ അസീസി കവലയിൽ ഫോർ വീൽ ഡ്രൈവ് എന്ന സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഹെർട്ടിക കാറിന്റെ മുൻവശത്തെ ചില്ലാണ് തകർത്തത്. സ്ഥാപനത്തിലെ സി.സി ടി.വിയിൽ പ്രതിയുടെ രൂപം വ്യക്തമായിരുന്നില്ല. എതിർവശത്തെ സൂപ്പർമാർക്കറ്റിലെ സി.സി ടി.വിയിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഇന്നലെ രാവിലെ 7.17നാണ് അക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. മനോനില തെറ്റിയ നിലയിൽ പരിസരത്ത് കാണാറുള്ളയാളാണ് പ്രതിയെന്ന് സംശയിക്കുന്നു. സ്ഥാപന ഉടമകൾ ആലുവ പൊലീസിൽ പരാതി നൽകി.