വൈപ്പിൻ: ഇന്ധന, ഗ്യാസ് വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് സേവാദൾ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൈക്കിൾറിക്ഷ തള്ളി നടത്തിയ സമരം ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി അഡ്വ.കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജു കല്ലുമഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. ആന്റണി, വിവേക് ഹരിദാസ്, ഷാൻ സി.സലാം, അനിൽകുമാർ, ജോളി വർഗീസ് എന്നിവർ പ്രസംഗിച്ചു.