lakshadweep

കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ദാമൻ ദി​യുവിലേക്ക് തിരികെ പോകും. ഇതറി​ഞ്ഞ് ദ്വീപി​ലെ ജനത ഇന്നലെ രാത്രി വീടുകളി​ൽ വിളക്കണച്ച് പാത്രംകൊട്ടി പ്രതിഷേധിച്ചു. നാളെ മടങ്ങാനായി​രുന്നു മുമ്പ് നി​ശ്ചയി​ച്ചി​രുന്നത്. മടക്കയാത്ര വൈകിട്ട് പുറത്തുവന്നതോടെ സേവ് ലക്ഷദ്വീപ് ഫോറം ഇന്ന് നടത്താൻ നി​ശ്ചയി​ച്ച പ്രതിഷേധം ഇന്നലെ നടത്തി​. എല്ലാ വീടുകളി​ലും രാത്രി 9 മണിക്ക് വിളക്ക് അണച്ച് മെഴുകുതിരിയും ടോർച്ചും തെളിച്ച് പാത്രം കൊട്ടുകയായി​രുന്നു. ​.

കൃഷി വകുപ്പിൽ
ജീവനക്കാരെ കുറയ്ക്കുന്നു

ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കൃഷി വകുപ്പിലെ 31 ടെക്നിക്കൽ തസ്തികകൾ ഒഴിവാക്കാൻ അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ഇതുകൂടാതെ വകുപ്പിലെ 8 തസ്തികളും ഒപ്പം 176 മൾട്ടിസ്കിൽ എംപ്ലോയീസ് (എം.എസ്.ഇ) തസ്തികകളും മറ്റ് വകുപ്പുകളിലേക്ക് മാറ്റും.

കവരത്തി, മിനിക്കോയ് സ്കൂളുകൾ

പുതുക്കിപ്പണിയും

പ്രഫുൽ പട്ടേൽ ഇന്നലെ കവരത്തി, മിനിക്കോയി എന്നിവിടങ്ങളിലെ സ്കൂളുകളുടെ കെട്ടി​ടങ്ങൾ പൊളി​ച്ച് പണിയുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതി നടപ്പിലാക്കുന്ന നാഷണൽ ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്നോളജി​ അധികൃതരുമായും അദ്ദേഹം ചർച്ചനടത്തി.

80.78 ശതമാനം പേർക്ക് വാക്സിൻ

ജൂൺ 17 വരെയുള്ള കണക്കുപ്രകാരം 80.78 ശതമാനം പേർക്ക് കൊവി​ഡ് പ്രതി​രോധ വാക്സിൻ നൽകി.

പിരിച്ചുവിട്ട ജീവനക്കാർ പ്രതിഷേധിച്ചു

ജോലിയിൽനിന്ന് പിരിച്ചുവിട്ട ജീവനക്കാ‌ർ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി. ആറുമാസത്തിനിടെ ജോലി നഷ്ടപ്പെട്ട 1315 പേർ പ്രതിഷേധത്തിൽ പങ്കെടുത്തു.