bala
ഡോ.പി.ജി.ബാലഗോപാൽ

കൊച്ചി: മികച്ച ഡോക്ടർക്കുള്ള ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ഐ.എം.എ. പുരസ്‌ക്കാരത്തിന് കൊച്ചിൻ റീജണൽ കാൻസർ റിസർച്ച് സെന്റർ സൂപ്രണ്ട് ഡോ.പി.ജി.ബാലഗോപാൽ അർഹനായി.അരലക്ഷം രൂപയും
ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ് . ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ജുലായ് ഒന്നിന് വൈകിട്ട് മൂന്നിന് ആലപ്പുഴ ഐ.എം.എ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ് അവാർഡ് സമ്മാനിക്കും. എ.എം.ആരിഫ് എം.പി, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ,എച്ച്.സലാം, ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി.സക്കറിയ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
തിരുവനന്തപുരം ആർ.സി.സിയിൽ ഓങ്കോളജി സർജനായിരുന്ന ബാലഗോപാൽ എറണാകുളം മെഡിക്കൽ കോളേജിൽ ആധുനിക സംവിധാനത്തോടെയുള്ള കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചു.

2007 ൽ മികച്ച ശാസ്ത്ര സാഹിത്യകാരനുള്ള അവാർഡും , ആരോഗ്യ ബോധവത്കരണത്തിന് 2015 ൽ പി. . കേശവദേവ് പുരസ്‌കാരവും ലഭിച്ചു.തിരുവനന്തപുരം കേശവദാസപുരം സ്വദേശിയാണ്.ഭാര്യ ജെ.ഇന്ദു ആലപ്പുഴ തിരുവാമ്പാടി ഹയർ സെക്കൻഡറി സ്‌ക്കൂൾ അദ്ധ്യാപികയാണ്.