കൊച്ചി: പെട്രോളിന്റെ വിലയെക്കാൾക്കൂടുതൽ നികുതിചുമത്തി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഓൾ ഇന്ത്യ പ്രൈമറി ടീച്ചേഴ്‌സ് ദേശീയ ട്രഷററും കെ.പി. സി.സി സെക്രട്ടറിയുമായ പി. ഹരിഗോവിന്ദൻ പറഞ്ഞു. ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ ടി.യു. സാദത്ത്, കെ.എ. ഉണ്ണി, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ സാബു കുര്യാക്കോസ് എന്നിവർ സംസാരിച്ചു