കൊച്ചി: പക്ഷാഘാതത്തെ തുടർന്ന് തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന യാക്കോബായസഭയുടെ ശ്രേഷ്ഠ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമനെ മുറിയിലേയ്ക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സഭാ അധികൃതർ അറിയിച്ചു.

ഇന്നലെയാണ് ബാവയെ മുറിയിലേയ്ക്ക് മാറ്റിയത്. രണ്ടാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. എഴുന്നേറ്റിരിക്കുകയും വായിക്കുകയും ചെയ്യുന്നുണ്ട്. സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.