കൊച്ചി: മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ രണ്ടുദിവസംകൂടി പൊലീസ് കസ്റ്റഡിയിൽവിട്ടു. പ്രതിയെ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി കോടതി അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ ഒരിക്കൽക്കൂടി വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം അംഗീകരിച്ചാണ് കസ്റ്റഡി നീട്ടിയത്. മാർട്ടിനെ തിങ്കളാഴ്ച രാവിലെ വീണ്ടും കോടതിയിൽ ഹാജരാക്കും.