കൊച്ചി: കവി എസ്. രമേശൻ നായരുടെ നിര്യാണത്തിൽ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും കേരളകൗമുദി റീഡേഴ്സ് ഫോറം പ്രസിഡന്റുമായ വക്കം എൻ.വിജയൻ അനുശോചിച്ചു. കാല്പനികതയും ഭക്തിയും കവിതയിൽ സമന്വയിപ്പിച്ച പ്രതിഭയായിരുന്നു രമേശൻ നായരെന്ന് അദ്ദേഹം പറഞ്ഞു.
കണയന്നൂർ യൂണിയൻ
രമേശൻ നായരുടെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ അനുശോചിച്ചു. ശ്രീനാരായണ ഗുരുദേവനെയും ഗുരുദർശനത്തെയും ആഴത്തിൽ പഠിച്ച അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്ന് യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദനും കൺവീനർ എം.ഡി. അഭിലാഷും പറഞ്ഞു.
ശ്രീനാരായണ സാംസ്കാരിക സമിതി
രമേശൻ നായരുടെ നിര്യാണത്തിലൂടെ മലയാള സാഹിത്യത്തിന് നഷ്ടമാകുന്നത് അസാധാരണ പ്രതിഭയെയാണെന്ന് ശ്രീനാരായണ സാംസ്കാരികസമിതി ജില്ലാ പ്രസിഡന്റ് എൻ.കെ. ബൈജുവും സെക്രട്ടറി ദിലീപ്രാജും പറഞ്ഞു.