photo
കെ.പി. എം.എസ് ശാഖയുടെ ആഭിമുഖ്യത്തിൽ സ്റ്റാച്യു ജംഗ്ഷനിൽ നടന്ന അയ്യങ്കാളി ചരമവാർഷികദിനാചരണം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ഡിജിറ്റൽ വിദ്യാഭ്യാസത്തിനുവേണ്ട ലാപ്ടോപ്പ്, മൊബൈൽഫോൺ, ടാബ്, ടെലിവിഷൻ മുതലായവ താഴെത്തട്ടിലുള്ളവർക്ക് ലഭ്യമാക്കികൊണ്ട് വിദ്യാഭ്യാസം കാര്യക്ഷമമാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് കെ. ബാബു എം .എൽ.എ പറഞ്ഞു. കെ.പി. എം.എസ് ശാഖയുടെ ആഭിമുഖ്യത്തിൽ സ്റ്റാച്യു ജംഗ്ഷനിൽ നടന്ന അയ്യങ്കാളി ചരമവാർഷികദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ യൂണിയൻ പ്രസിഡന്റ് എ.വി. ബൈജു അദ്ധ്യക്ഷത വഹിച്ചു. എം.എ. വാസു, ടി.വി. കൃഷ്ണൻ, വിനീത ശരത് തുടങ്ങിയവർ പങ്കെടുത്തു