hardy-thomas
ഹാർഡി തോമസ്

ആലുവ: നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര പള്ളിപ്പറമ്പിൽ തോമസിന്റെ മകൻ ഹാർഡി തോമസാണ് (20) ആണ് മരിച്ചത് ആലുവ യു.സി കോളേജിന് സമീപം ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടം. രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലുവ മുൻ മുനിസിപ്പൽ കൗൺസിലർ ദീപാ തോമസാണ് മാതാവ്. സഹോദരൻ : ജോർഡി.