തിരക്കുപിടിച്ച കൊച്ചി നഗരത്തിൽ നിന്നും 20 കിലോമീറ്റർ കിഴക്കുമാറി പുത്തൻകുരിശിനും രാമമംഗലത്തിനും സമീപത്താ യി പ്രകൃതിരമണീയവും വശ്യമനോഹരവുമായ മണീട് എന്ന ഗ്രാമാന്തരീക്ഷത്തിലാണ് രസായന ആയുർവേദ സെന്റർ എന്ന മൾട്ടിസ്പെഷ്യാലിറ്റി ചികിത്സാകേന്ദ്രം പ്രവർത്തിക്കുന്നത്. പേരിൽതന്നെ പെരുമ സൂചിപ്പിക്കുന്ന ആതുരാലയം ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്ന ആയുർവേദത്തിന്റെ അനന്തസാദ്ധ്യതകളാണ് മലയാളികൾക്കു മുമ്പിൽ തുറന്നിട്ടിരിക്കുന്നത്.
രാസാദിധാതുക്കളെ പോഷിപ്പിക്കുവാൻ ഉതകുന്ന ശാസ്ത്രശാഖയാണ് രസായനം. മഹത്തായ ഗ്രന്ഥങ്ങളുടെ
പിൻബലവും തെളിയിക്കപ്പെട്ട ശാസ്ത്രീയ അടിത്തറയുമുള്ള ആയുർവേദത്തിലൂടെ ആരോഗ്യം, യുവത്വം, ദീർഘായുസ് എന്നിവ വർദ്ധിപ്പിച്ച് ഏത് പ്രായത്തിലും സന്തോഷകരമായ ജീവതം പ്രദാനം ചെയ്യുകയെന്നതാണ് രസായന ആയുർവേദ സെന്ററിന്റെ പ്രഖ്യാപിത ലക്ഷ്യം.
കേരളത്തിലെ ആകെ ജനസംഖ്യയുടെ ഏതാണ്ട് 50 ശതമാനവും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. 2025 ആകുമ്പോഴേക്കും ഇത് 60 ശതമാനത്തിലും അധികമായേക്കാം. ഇന്നത്തെ ശരാശരി മനുഷ്യായുസ് ഏതാണ്ട് 80 വയസിന് അടുത്തായിട്ടുമുണ്ട്. 90 - 100 വയസിലേറെ ജീവിച്ചിരിക്കുന്നവരും കുറവല്ല. എത്രകാലം ജീവിച്ചു എന്നതിലല്ല, 100 ാം വയസിലും പരസഹായമില്ലാതെ 5 കിലോമീറ്റർ എങ്കിലും നടക്കാനും സ്വന്തം കാര്യങ്ങൾ തനിച്ച് നിർവഹിക്കാൻ കഴിയുന്നതുമാണ് പ്രധാനം. അതാണ് ആരോഗ്യമുള്ള വാർദ്ധക്യം എന്നതിലൂടെ രസായന ആയുർവേദ സെന്റർ വിവക്ഷിക്കുന്നത്.
യുവത്വത്തിൽ നിന്ന് വാർദ്ധക്യത്തിലേക്കുള്ള മാറ്റത്തിന്റെ വേഗത കുറയ്ക്കുന്നതുൾപ്പെടെ രോഗപ്രതിരോധത്തിന് ഊന്നൽ നൽകുന്ന വിദഗ്ദ്ധചികിത്സയാണ് ഇവിടെ അനുവർത്തിക്കുന്നത്. യുവത്വം വർദ്ധിപ്പിച്ചും ഓർമ്മശക്തി നിലനിറുത്തിയും പ്രതിരോധശേഷി ഉയർത്തിയും സന്തോഷകരമായ ജീവിതം മുന്നോട്ടുനയിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ ചികിത്സയുണ്ട്. ഉയർന്ന നിലവാരമുള്ള പുനരുജ്ജീവനവും രോഗശാന്തി ചികിത്സകളും ശ്രദ്ധയോടും സൂഷ്മതയോടും നൽകുന്നതിന് ഊന്നൽ നൽകിയ സമർപ്പിതരായ പ്രൊഫഷണലുകളുടെ വലിയൊരു സംഘം കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. ചീഫ് ഫിസിഷ്യനെ കൂടാതെ 3 ഡോക്ടർമാരും അനിവാര്യഘട്ടങ്ങളിൽ ഓർത്തോപീഡിക്, കാർഡിയോളജി ഡോക്ടർമാരും ഉൾപ്പെട്ട വിദഗ്ദ്ധസംഘമാണ് രസായനയിൽ സേവനം അനുഷ്ഠിക്കുന്നത്. കിടത്തി ചികിത്സാ വിഭാഗത്തിലുള്ള രോഗികളെ പരിചരിക്കുന്നതിന് 24 മണിക്കൂറും ഒരു ആർ.എം.ഒ യുടെയും തെറാപ്പിസ്റ്റുകളുടെയും സേവനവും ലഭ്യമാണ്.
മെഡിക്കൽ സംഘം
ഡോ.വി. മാധവചന്ദ്രൻ (ബി.എ.എം.എസ്., എഫ്.എ.ബി.എം.എസ് ) ആണ് രസായന ആയുർവേദ സെന്ററിന്റെ ചീഫ് ഫിസിഷ്യൻ. ചീഫ് ടെക്നിക്കൽ ഓഫീസറും ഇദ്ദേഹം തന്നെ. തിരുവനന്തപുരം ആയുർവേദ കോളേജിൽ നിന്ന് മെഡിക്കൽ ബിരുദം കരസ്ഥമാക്കിയശേഷം, ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്നൊ മെഡിസിൻ ആൻഡ് എത്നൊ ഫാർമക്കോളജി ഡിപ്പാർട്ടുമെന്റിൽ ഗവേഷകനായും പ്രവർത്തിച്ചു. ആയുർവേദ ചികിത്സാരംഗത്ത് 25 വർഷത്തിലേറെ അനുഭവസമ്പത്തുള്ള ഡോക്ടർ മാധവചന്ദ്രൻ അന്താരാഷ്ട്രതലത്തിൽ പ്രസിദ്ധീകരിച്ച 19 ഗവേഷണ പ്രബന്ധങ്ങളുടെ കർത്താവും കൂടിയാണ്. ജെറിയാട്രിക്സ്, വന്ധ്യത, ഹൃദ്രോഗം, ന്യൂറോമസ്കുലർ രോഗങ്ങൾ, വാതരോഗങ്ങൾ എന്നിവയെക്കുറിച്ച് നിരവധി പഠനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്.
കേരളത്തിലെ ഒരു പ്രമുഖ ആയുർവേദ ഔഷധനിർമാണ- വിതരണ കമ്പനിയുടെ ഗവേഷണ വിഭാഗം മേധാവിയായി 19 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിന്റെ മുൻ ധനകാര്യമന്ത്രി വി. വിശ്വനാഥമേനോന്റെയും ( അമ്പാടി വിശ്വം), എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന പ്രഭാവതി മേനോന്റെയും മകനാണ് ഡോ. വി. മാധവചന്ദ്രൻ. ഭാര്യ: പ്രീതി മാധവ ചന്ദ്രൻ, മക്കൾ: അഡ്വ. നിഖിൽ വിശ്വം (എറണാകുളം), ബി.കോം അവസാന വർഷ വിദ്യാർത്ഥി നിതിൻ വിശ്വം.
ഡോ. ജിന്റു ജോസ് (ആർ.എം.ഒ, ഫിസിഷ്യൻ) രോഗീപരിചരണത്തിലും ആശുപത്രി മാനേജ്മെന്റിലും ദീർഘകാലത്തെ അനുഭവസമ്പത്തുള്ള ഡോ. പി. അജിത്, പ്രകൃതി ചികിത്സാവിദഗ്ദ്ധയും യോഗ സ്പെഷ്യലിസ്റ്റുമായ ഡോ. അഞ്ജു ബേബി എന്നിവരാണ് രസായനയിലെ മറ്റ് ഡോക്ടർമാർ. ഒപ്പം പരിചയസമ്പന്നരായ നിരവധി തെറാപ്പിസ്റ്റുകളുമുണ്ട്. രോഗികളുമായി സമയം ചെലവഴിക്കുകയും അവരെ കേൾക്കുകയും ചെയ്യുകയെന്നത് രസായനയുടെ ശുശ്രൂഷാവേളയിൽ പരമപ്രധാനമാണ്.
നവസംരംഭം
പരമ്പരാഗത ആശുപത്രി അന്തരീക്ഷത്തിൽ നിന്നുമാറി നൂതനവും ശുചിയുമായ സംവിധാനത്തിലുള്ള ചികിത്സാലയമാണ് രസായന ആയുർവേദ സെന്റർ. ചികിത്സയുടെ ഭാഗമായി താമസിക്കുന്നവർക്ക് എ.സി., നോൺ എ.എസി. മുറികളും കോട്ടേജുകളും ഒരുക്കിയിട്ടുണ്ട്. ഹരിതാഭമായ ചുറ്റുപാടും നിശബ്ദമായ ഗ്രാമാന്തരീക്ഷവും ഇവിടുത്തെ ചികിത്സാനാളുകൾ വേറിട്ട അനുഭവമാക്കും. രോഗികൾക്കും സഹായികളായി കൂടെ വരുന്നവർക്കും ആവശ്യമായ യോഗ, വ്യായാമം, വിശ്രമം വിനോദോപാധികളും ഒപ്പം സസ്യാഹാരവും ക്രമീകരിച്ചിട്ടുണ്ട്.
ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ഉൾപ്പെടെ ഏതാനും സംരംഭകരുടെ കൂട്ടായ്മയിലാണ് രസായന ആയുർവേദ കേന്ദ്രം സ്ഥാപിതമായത്. ആയുർവേദം നിഷ്കർഷിക്കുന്ന കാല - ദേശ സവിശേഷകളെല്ലാം കാത്തുസൂക്ഷിക്കുന്നതിൽ രസായനയുടെ ചട്ടക്കൂട് നൂറുശതമാനം നീതിപുലർത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. ചെറിയ കുന്നിൻചെരുവുകോടുകൂടിയ സമതലഭൂമിയിൽ 2 ഏക്കർ വിസ്തൃതിയുള്ള ഹരിതസമ്പന്നമായ പുരയിടത്തിലാണ് ആശുപത്രിയും അനുബന്ധ സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നത്. ഫാർമസ്യൂട്ടിക്കൽ, ലോജിസ്റ്റിക് വ്യാവസായരംഗത്ത് 50 വർഷത്തെ പ്രവർത്തിപരിചയമുള്ള സി.പി. രാഘവൻകുട്ടി മേനോൻ ( സി.പി.ആർ. മേനോൻ) ആണ് ചെയർമാൻ. ഭാവനാസമ്പന്നരും കാലത്തിന് മുമ്പേ നടക്കുന്ന ദീർഘദർശികളുമായ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീരാജ് നായർ, പാർട്ണർമാരായ പ്രീതി മാധവ ചന്ദ്രൻ, ജോസഫ് മാത്യു, ക്രിസ്റ്റി മാത്യു ജോസഫ്, സാദിഖ് അലി, ലിബാസ് സാദിഖ് , സി.ടി.കുഞ്ഞുമോൻ, ജ്യോതി ശ്രീരാജ്, മീനൽ വിശ്വനാഥ് ഭഗവത്, ശ്രീകുമാർ നായർ, സ്ക്വാൻഡ്രൻ ലീഡർ (റിട്ട.) പി.പി. ചെറിയാൻ, മോളി ചെറിയാൻ, ലീല രാഘവൻ എന്നിവരാണ് രസായനയുടെ പിന്നണി ശില്പികൾ.
ചികിത്സാ രീതികൾ
രോഗിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ബാഹ്യവും ആന്തരികവുമായ വിഷാംശം ഇല്ലാതാക്കലും യോഗ ഉൾപ്പെടെയുള്ള പ്രക്രിയകളും പരമപ്രധാനമാണ്. പ്രതിരോധചികിത്സ, ഭക്ഷണക്രമം, ജീവിതശൈലി എന്നിവയിലൂടെ വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാനും ജീവൻ പരിരക്ഷിക്കാനും ഇവിടെ ചികിത്സകളുണ്ട്.
ആധുനിക കാർഡിയോളജിയുമായി ആയുർവേദം സംയോജിപ്പിക്കുന്നതിലൂടെ പ്രിവന്റീവ് കാർഡിയാക് കെയറിനും പ്രാധാന്യം നൽകുന്നു. ഏറ്റവും വിദഗ്ദ്ധരായ ഡോക്ടർമാരിലൂടെ കാര്യക്ഷമമായ ആയുർവേദ ചികിത്സ, അതിലൂടെ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ആത്യന്തികപരിഹാരം എന്നതാണ് രസായനയുടെ മറ്റൊരു മുദ്രാവാക്യം.
ചികിത്സകൾ
ആയുർവേദത്തിലൂടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക, കാൻസർ പുന:രധിവാസം, വാതരോഗങ്ങൾ, സന്ധിഗത രോഗങ്ങൾ, നടുവേദന, കരൾ സംബന്ധ രോഗങ്ങൾ, അമിതവണ്ണം, മദ്യപാനാസക്തിയിൽ നിന്ന് മുക്തി, സോറിയാസിസ്, കാർഡിയാക് പ്രതിരോധം, സ്പോർട്സ് മെഡിസിൻ, ആന്റി ഏജിംഗ് ചികിത്സ എന്നിവയാണ് രസായനയിലെ സ്പെഷ്യാലിറ്റികൾ. അതോടൊപ്പം കൊവിഡ്, കൊവിഡാനന്തര പുനരധിവാസം എന്നിവയ്ക്ക് പ്രത്യേക ചികിത്സകളുമുണ്ട്. ആയുർവേദ ചികിത്സകൾക്ക് ഇൻഷുറൻസ് പരിരക്ഷയും ഇവിടെ ലഭ്യമാണ്.
നിരവധി കൊവിഡ് രോഗികളെ ആയുർവേദ വിധിപ്രകാരം ചികിത്സിച്ച് ഭേദമാക്കാൻ അവസരം ലഭിച്ചുവെന്നത് ഡോ. മാധവചന്ദ്രന്റെ ഗവേഷണ വഴിയിലെ പുതിയ അദ്ധ്യായവും മികവുമാണ്. അഷ്ടാംഗഹൃദയം ഉൾപ്പെടെ ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന ജ്വരചികിത്സയിലൂടെയാണ് കൊവിഡ് സുഖപ്പെടുത്തിയത്. ഭാവിയിൽ ഇത്തരം പ്രതിസന്ധികളെ നേരിടുന്നതിന് ഉതകുംവിധം കൊവിഡ് ചികിത്സാനുഭവങ്ങളുടെ വലിയൊരു പ്രബന്ധവും ഡോ. മാധവചന്ദ്രൻ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ കൂടി വെളിച്ചത്തിലാണ് കൊവിഡാനന്തര പുനരധിവാസത്തിന് ഫലപ്രദമായ പാക്കേജ് തയ്യാറാക്കിയിരിക്കുന്നതും. കൊവിഡ് ചികിത്സയുടെ പാർശ്വഫലങ്ങളിൽ നിന്ന് രോഗികളെ പൂർണാരോഗ്യത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിക്കുന്ന പാക്കേജ് ആണ് രസായന തയ്യാറാക്കിയിരിക്കുന്നത്.
മദ്യാസക്തിക്ക് ചികിത്സ
അമിത മദ്യപാനം ആപത്താണെന്ന് സ്വയം തിരിച്ചറിയുന്നവർക്ക് മോചനം സാധ്യമാക്കുന്ന ചികിത്സ രസായനയിലുണ്ട്. പുറം ലോകം കാണാതെ മുറിയിൽ പൂട്ടിയിട്ടുള്ളതല്ല ഇവിടുത്തെ മദ്യവിമുക്തി ചികിത്സ എന്നതും സവിശേഷതയർഹിക്കുന്നു.
കർക്കിടക ചികിത്സയ്ക്കുള്ള തയ്യാറെടുപ്പിലാണ് രസായന ആയുർവേദ സെന്റർ.
രസായന ആയുർവേദ സെന്റർ
പുല്ലംകോട്ട് ചെറി എസ്റ്റേറ്റ്, സ്രാപ്പിള്ളി- ബ്ലായ്പ്പടി റോഡ്,
എഴക്കരനാട് പി.ഒ. പുത്തൻകുരിശിന് സമീപം, പിൻ -682308.
www.rasayanaayurveda.co.in
info@rasayanaayurveda.co.in
Phone : 8281196777, 9495939514, 8078006222