vennala-bank
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എൻ.കെ.ഹർഷൻ നൽകിയ 50,000 രൂപ വെണ്ണല ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഏറ്റുവാങ്ങുന്നു.

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചളിക്കവട്ടം സ്വദേശിയായ നാലുകണ്ടത്തിൽ എൻ.കെ.ഹർഷൻ 50,000 രൂപ നൽകി. ഇതിനായി വെണ്ണല സഹകരണബാങ്ക് തുറന്ന കൗണ്ടറിലെത്തി തുക കൈമാറി. നാടിന് തന്നാൽ കഴിയുന്നത് എന്തെങ്കിലും നൽകണമെന്ന ആഗ്രഹത്താലാണ് സംഭാവനയെന്ന് കേന്ദ്ര സമുദ്രമത്സ്യഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരനായി വിരമിച്ച ഹർഷൻ പറഞ്ഞു. തുക ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് ഏറ്റുവാങ്ങി. ഭരണ സമിതിഅംഗങ്ങളായ എസ്. മോഹൻദാസ്, പി.ആർ. സാംബശിവൻ, കെ.ജി. സുരേന്ദ്രൻ, സെക്രട്ടറി എം.എൻ. ലാജി, ടി.എസ്. ഹരി എന്നിവർ സംസാരിച്ചു.