കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ അദ്ധ്യാപക നിയമനങ്ങളിൽ ചട്ടലംഘനം തുടരുന്നതായി ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം ആരോപിച്ചു. അന്യായമായ ഈ നടപടികൾ തടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും യു.ജി.സിക്കും ചാൻസലറായ കേരള ഗവർണർക്കും പരാതി നൽകി.

മാനദണ്ഡങ്ങളും, ചട്ടങ്ങളും കാറ്റിൽപ്പറത്തി താൽക്കാലിക ജീവനക്കാരെ നിയമിക്കുകയാണ് സർവകലാശാലയിൽ. രണ്ട് പതിറ്റാണ്ടി ഇവിടെ ജോലി ചെയ്യുന്നവരെ പോലും അവഗണിച്ചാണ് നിയമനങ്ങൾ. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയം ഇല്ലാത്തവരും പട്ടികയിലുണ്ടെന്ന് അറിയുന്നതായി സംഘം പ്രസിഡന്റ് ഡോ. കെ ശിവപ്രസാദും ജനറൽ സെക്രട്ടറി ഡോ.സി.പി.സതീഷും പറഞ്ഞു.