കൊച്ചി: എറണാകുളം സെന്റ് ആൽബർട്‌സ് ഹൈസ്‌കൂളിൽ നടന്ന വായനാദിന ആഘോഷങ്ങളുടെയും വാരാഘോഷ ആചാരണത്തിന്റെയും ഉദ്ഘാടനം സി.സി.ബി .ഐ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി റവ ഡോ. സ്റ്റീഫൻ ആലത്തറ നിർവഹിച്ചു. സിപ്പി പള്ളിപ്പുറം, ഹെഡ്മാസ്റ്റർ വി.ആർ. ആന്റണി എന്നിവർ സംസാരിച്ചു. പി.ടി .എയുടെ സഹകരണത്തോടെ നടത്തുന്ന എന്റെ പുസ്തകം പരിപാടിയുടെ ഉദ്ഘാടനവും നടന്നു. പി.ടി.എ വൈസ് പ്രസിഡന്റ് അനിൽ ജോസ്, എക്‌സിക്യുട്ടീവ് അംഗം പൗലോസ്, സി.ജെ. ആന്റണി, ബിന്ദു പി.വി, ശോഭ തോമസ്, സൗമ്യ, ലിസപോൾ എന്നിവർ പങ്കെടുത്തു.