pr

കൊച്ചി: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമി​ടെ ലക്ഷദ്വീപ് സന്ദർശനം പൂർത്തി​യാക്കി​ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്നലെ ദാമൻ ദി​യുവിലേക്ക് മടങ്ങി. രാവിലെ 9.15ന് കവരത്തിയിൽ നിന്ന് ഹെലികോപ്റ്ററിൽ അഗത്തിയിലെത്തി അവിടെ നിന്ന് പ്രത്യേക വിമാനത്തിൽ ദാമനി​ലേക്ക് പോയി​.14ന് ദ്വീപി​ൽ എത്തി​യ പട്ടേൽ ചർച്ചകൾക്കും യോഗങ്ങൾക്കും ശേഷമാണ് നി​ശ്ചയി​ച്ചതി​ലും ഒരു ദിനം മുമ്പേ മടങ്ങിയത്.

ഹെൽത്ത് ഡയറക്ടറെ തരംതാഴ്‌ത്തി​

ലക്ഷദ്വീപ് മെഡിക്കൽ ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. എം.കെ. സൗദാബിയെ മാറ്റി​ പകരം അന്ത്രോത്ത് ചീഫ് മെഡിക്കൽ ഓഫീസറായ ഡോ.എം.പി. ബഷീറിനെ നി​യമി​ച്ച് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഉത്തരവിറക്കി. അന്ത്രോത്ത് സി.എച്ച്.സി ചീഫ് മെഡിക്കൽ ഓഫീസറാണ് സൗദാബി​. സൗദാബിയുടെ ബി.ജെ.പി പ്രവർത്തകനായ ഭർത്താവ് സേവ് ലക്ഷദ്വീപ് ഫോറത്തെ അനുകൂലിച്ചതും ചില ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള നിർദ്ദേശം സൗദാബി പാലി​ക്കാത്തതുമാണ് നടപടിക്ക് കാരണമെന്ന് ആരോപണമുണ്ട്. സീനി​യോറി​റ്റി​ മറി​കടന്നാണ് നി​യമനമെന്ന് ദ്വീപുവാസികൾ ആരോപിച്ചു.

സ്ഥലം അളന്നുതി​രി​ച്ചതി​ൽ പ്രതി​ഷേധം

കവരത്തി​യി​ൽ ആശുപത്രി​ കെട്ടി​ടം നി​ർമ്മി​ക്കാൻ റവന്യൂ വകുപ്പ് സ്ഥലം അളന്നുതിരിച്ച് കൊടി നാട്ടിയതിൽ സേവ് ലക്ഷദ്വീപ് ഫോറവും പഞ്ചായത്തംഗങ്ങളും ഇന്നലെ പ്രതിഷേധിച്ചു. കൊടികൾ ഇവർ പിഴുതു​മാറ്റി​.

സൗരോർജ പദ്ധതി അനിശ്ചിതത്വത്തിൽ

ലക്ഷദ്വീപി​ൽ തുടക്കം കുറി​ച്ച വീടുകളിലേക്കുള്ള സബ്സിഡിയോടുകൂടിയ 200 കോടി​യുടെ സൗരോർജ പദ്ധതി അനിശ്ചിതത്വത്തിലായി. കവരത്തി, അഗത്തി ഒഴികെയുള്ള ദ്വീപുകളിലെ പ്രവർത്തനം നിറുത്തിവയ്ക്കാൻ നടത്തിപ്പു ചുമതലയുള്ള സോളാ‌ർ എനർജി കോർപറേഷൻ ഒഫ് ഇന്ത്യക്ക് സ്റ്റോപ്പ് മെമ്മോ ലഭിച്ചു. വൈദ്യുതി​ മേഖലയുടെ സ്വകാര്യവത്കരണമാണ് കാരണമായി​ പറഞ്ഞത്. മി​നി​സ്ട്രി ഒഫ് ന്യൂ ആൻഡ് റിന്യുവബിൾ എനർജി തുടക്കമി​ട്ട പദ്ധതി​യാണിത്. 25.14 മെഗാവാട്ട് 75.71എം.ഡബ്ല്യിയു.എച്ച് ബാറ്ററി സ്റ്റോറേജ് സിസ്റ്റത്തിനായി ലക്ഷദ്വീപ് വൈദ്യുതി വകുപ്പ് എസ്.ഇ.സി.ഐയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. കവരത്തി, അഗത്തി, ബംഗാരം, തിനക്കര ദ്വീപുകളി​ൽ പദ്ധതി​ ആരംഭിക്കാൻ നോയിഡ ആസ്ഥാനമായ സൺ സോഴ്സ് എനർജിക്ക് കരാറും നൽകിയിരുന്നു.

സ​മ​രം​ ​തു​ട​രു​മെ​ന്ന് ​അ​യി​ഷ​ ​സു​ൽ​ത്താന

നെ​ടു​മ്പാ​ശേ​രി​:​ ​ത​നി​ക്കെ​തി​രെ​ ​കേ​സെ​ടു​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​ഭ​യ​പ്പെ​ട്ട് ​ല​ക്ഷ​ദ്വീ​പ് ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​ടെ​ ​ന​ട​പ​ടി​ക​ൾ​ക്കെ​തി​രാ​യ​ ​പോ​രാ​ട്ടം​ ​അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് ​സി​നി​മാ​ ​പ്ര​വ​ർ​ത്ത​ക​ ​അ​യി​ഷ​ ​സു​ൽ​ത്താ​ന​ ​പ​റ​ഞ്ഞു.​ ​കൊ​ച്ചി​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​വ​ർ.​ ​എ​ന്ത് ​നി​യ​മ​ന​ട​പ​ടി​ ​ഉ​ണ്ടാ​യാ​ലും​ ​പി​ൻ​മാ​റു​ന്ന​ ​പ്ര​ശ്‌​ന​മി​ല്ലെ​ന്നും​ ​ല​ക്ഷ​ദ്വീ​പ് ​നി​വാ​സി​ക​ളു​ടെ​ ​മു​ഴു​വ​ൻ​ ​പി​ന്തു​ണ​യും​ ​ത​നി​യ്ക്കു​ണ്ടെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.

അ​യി​ഷ​ ​സു​ൽ​ത്താ​ന​ ​ഇ​ന്ന് ​പൊ​ലീ​സി​ൽ​ ​ഹാ​ജ​രാ​കും

കൊ​ച്ചി​:​ ​കേ​ന്ദ്രം​ ​ല​ക്ഷ​ദ്വീ​പി​​​ൽ​ ​ജൈ​വാ​യു​ധം​ ​പ്ര​യോ​ഗി​​​ച്ചെ​ന്ന് ​ചാ​ന​ൽ​ ​ച​ർ​ച്ച​യി​​​ൽ​ ​പ​റ​ഞ്ഞ​തി​​​ന് ​രാ​ജ്യ​ദ്റോ​ഹ​ക്കു​റ്റ​ക്കേ​സി​​​ൽ​ ​പ്ര​തി​​​യാ​യ​ ​സം​വി​​​ധാ​യി​​​ക​യും​ ​ല​ക്ഷ​ദ്വീ​പ് ​സ്വ​ദേ​ശി​നി​യു​മാ​യ​ ​അ​യി​ഷ​ ​സു​ൽ​ത്താ​ന​ ​ഇ​ന്ന് ​ക​വ​ര​ത്തി​ ​പൊ​ലീ​സി​ൽ​ ​ഹാ​ജ​രാ​കും.​ ​വൈ​കി​ട്ട് 4.30​ന് ​എ​ത്താ​നാ​ണ് ​പൊ​ലീ​സി​ന്റെ​ ​നോ​ട്ടീ​സ്.​ ​ഇ​ന്ന​ലെ​ ​നെ​ടു​മ്പാ​ശേ​രി​​​ ​വി​​​മാ​ന​ത്താ​വ​ള​ത്തി​​​ൽ​ ​നി​​​ന്ന് ​തി​​​രി​​​ച്ച​ ​അ​യി​​​ഷ​ ​അ​ഭി​ഭാ​ഷ​ക​നൊ​പ്പ​മാ​ണ് ​ക​വ​ര​ത്തി​യി​ലെ​ത്തി​യ​ത്.​ ​പൊ​ലീ​സി​ന്റെ​ ​ന​ട​പ​ടി​ക​ളോ​ട് ​സ​ഹ​ക​രി​ക്കും.​ ​ല​ക്ഷ​ദ്വീ​പ് ​ജ​ന​ത​യ്ക്കു​ ​നീ​തി​ ​ല​ഭി​ക്കു​ന്ന​തു​വ​രെ​ ​പോ​രാ​ട്ടം​ ​തു​ട​രും.​ ​രാ​ജ്യ​വി​രു​ദ്ധ​മാ​യി​ ​ഒ​ന്നും​ ​താ​ൻ​ ​ചെ​യ്തി​ട്ടി​ല്ലെ​ന്നും​ ​അ​യി​ഷ​ ​പ​റ​ഞ്ഞു.