കളമശേരി: ഏലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി 30, 6 വാർഡുകളിലെ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണംചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജഹാൻ കവലക്കലിന്റെ ആഭിമുഖ്യത്തിൽ ഏലൂർ ഇ-103 സഹകരണബാങ്ക് പ്രസിഡന്റ് ഇ.കെ. സേതു വിതരണോദ്ഘാടനം നടത്തി. ഭാരവാഹികളായ ടി.എൻ. ഉണ്ണിക്കൃഷ്ണൻ, ടി.എ.ജോസഫ്, മിനി മിൽട്ടൺ, ജോർജ് മിൽട്ടൺ, രാജേന്ദ്രൻ, സിന്ധു സജീവൻ തുടങ്ങിയവർ പങ്കെടുത്തു.