മൂവാറ്റുപുഴ: നാടെങ്ങും വായന പക്ഷാചരണത്തിന് തുടക്കമായി. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എൻ. പണിക്കരുടെ ചരമ ദിനമായ ഇന്നലെ ആരംഭിച്ച വായന പക്ഷാചരണം പ്രഥമ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറിയായ ഐ.വി.ദാസ് മാസ്റ്ററുടെ ജന്മദിനമായ ജൂലായ് 7നാണ് സമാപിക്കുക. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറിയുടെ സഹകരണത്തോടെ നടത്തിയ വായനപക്ഷാചരണ പരിപാടിയുടെ താലൂക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസർ ജോസ് അഗസ്റ്റിൻ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷിസ്ക്കറിയ പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലകൗൺസിൽ അംഗം കെ.കെ. ജയേഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി , ജില്ല ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം ജോസ് കരിമ്പന, ജിജി മാത്യു, ജോസ് ജേക്കബ് എന്നിവർ സംസാരിച്ചു. പായിപ്ര എ.എം.ഇബ്രാഹി സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന പക്ഷാചരണം ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറികെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കവയത്രി സിന്ധു ഉല്ലാസ് പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയിൽ മുൻ ജില്ല ബൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ആർ. രഘു ഉദ്ഘാടനം ചെയ്തു.രണ്ടാർ ഇ.എം.എസ് ലൈബ്രറി, ആയവന എസ്.എച്ച് ലൈബ്രറി, പുളിന്താനം കൈരളി ലൈബ്രറി, കാലാമ്പൂർ വിജയ ലൈബ്രറി, വാളകം പബ്ലിക് ലൈബ്രറി, ആട്ടായം പീപ്പിൾസ് ലൈബ്രറി, ആസാദ് ലൈബ്രറി പേഴയ്ക്കാപ്പിള്ളി, അക്ഷര ലൈബ്രറി തട്ടുപറമ്പ്, പെരിങ്ങഴ ഇ.കെ.നയനാർ ഗ്രന്ഥശാല, പണ്ടപ്പിള്ളി നാഷണൽ ലൈബ്രറി, കദളിക്കാട് നാഷണൽ ലൈബ്രറിയിലുൾപ്പടെ താലൂക്കിലെ മുഴുവൻ ഗ്രന്ഥശാലകളിലും വായനപക്ഷാചരണത്തിന് തുടക്കമായി . തുടർന്നുള്ള ദിവസങ്ങളിൽ സാഹിത്യ വിദ്യാഭ്യാസ രംഗത്തെ മഹാരഥന്മാരുടെ ചരമ ദിനങ്ങളിലും ജന്മദിനങ്ങളിലും അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കും. പുസ്തകം വീടുകളിൽ എത്തിച്ച് വിവിദ വിഭാഗകാർക്കായി വായനമത്സരങ്ങളും കുറിപ്പെഴുത്തു മത്സരങ്ങളും നടത്തുമെന്ന് താലൂക്ക് ഭാരവാഹികൾ അറിയിച്ചു.