കളമശേരി: മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയിൽ പി.എൻ. പണിക്കർ അനുസ്മരണവും വായനപക്ഷാചരണവും
വായനശാല പ്രസിഡന്റ് ഡി. ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. കെ.ആർ. മാധവൻകുട്ടി അനുസ്മരണം നടത്തി. ബി. മോഹനൻ, ദേവിക വേണുഗോപാൽ എന്നിവർ കവിത ആലപിച്ചു. സെക്രട്ടറി കെ.എച്ച്. സുരേഷ് , ജോ.സെക്രട്ടറി നന്ദകുമാർ എന്നിവർ സംസാരിച്ചു.
22ന് ജി. ശങ്കരപ്പിള്ള അനുസ്മരണം സോണി കുര്യൻ, ജൂലായ് 1ന് പി.കേശവദേവ് അനുസ്മരണം കെ.ആർ.മാധവൻകുട്ടി, 2ന് എസ്.എസ്.എൽ.സി, + 2 വിദ്യാർത്ഥികളുടെ ഉപരിപഠനത്തെക്കുറിച്ച് റിട്ട. ഡിസ്ടിക്ട് എംപ്ലോയ്മെന്റ് ഓഫീസർ കെ. വിജയൻ . വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം - കെ.ആർ. സദാനന്ദൻ, തിരുനെല്ലൂർ കരുണാകരൻ അനുസ്മരണം - ബി.മോഹനൻ. ജൂലായ് 6ന് ബെന്യാമിന്റെ കൃതികൾ ഡോ. അർച്ചന മോഹൻ, ഐ.വി. ദാസ് അനുസ്മരണം ശ്യാം അച്യുത്, തുടർന്ന് കാവ്യസദസ് എന്നീ പരിപാടികൾ നടത്തും.