മൂവാറ്റുപുഴ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി മദ്യശാലകൾ തുറന്നിട്ടും ആരാധനാലയങ്ങൾ തുറക്കുന്നതിന് സർക്കാർ അനുവദിക്കാത്തത് വിശ്വാസമൂഹത്തോടുള്ള പ്രത്യയ ശാസ്ത്രപരമായ വിവേചനമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൾ മജീദ് പറഞ്ഞു.ആരാധനാലയങ്ങൾ തുറക്കുന്നതിനെതിരെയുള്ള സർക്കാർ നയത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തിയ സമരം മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എറണാകളം ജില്ലയിൽ 250 കേന്ദ്രങ്ങളിൽ പാർട്ടിയുടെ നേതൃത്വത്തിൽ സമരം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പി.എ. ബഷീർ അക്ഷ്യക്ഷത വഹിച്ചു.