പിറവം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ പിറവം നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് നിർവഹിച്ചു. കൃഷിഭവനിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ കെ.പി.സലീം അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ പരിധിയിൽ 16000 പച്ചക്കറി തൈകൾ ആദ്യഘട്ടത്തിൽ വിതരണം ചെയ്യും. കൗൺസിലർമാരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.