dominic-kavungal

ആലുവ: കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ഡൊമിനിക് കാവുങ്കലിനെ (ആലുവ) പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ നാമനിർദ്ദേശം ചെയ്തു. കേരള യൂത്ത് ഫ്രണ്ട് ആലുവ നിയോജക മണ്ഡലം സെക്രട്ടറി, എറണാകുളം ജില്ലാ സെക്രട്ടറി, യുത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം തുടങ്ങിയ നിലയിൽ പ്രവത്തിച്ചിട്ടുണ്ട്. നിലവിൽ കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം, യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം സെക്രട്ടറി, എറണാകുളം - അങ്കമാലി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗവുമാണ്.