pa
തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചൻ നിർവഹിക്കുന്നു

കുറുപ്പംപടി: ദീർഘനാളത്തെ ഇടവേളക്കുശേഷം ആശങ്കയോടും പ്രതീക്ഷകളോടെയും മാഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് മുടക്കുഴ ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ ദിനങ്ങൾ ഈ സാമ്പത്തിക വർഷം കൂടുതൽ കിട്ടണമെങ്കിൽ ഇപ്പോൾ തന്നെ പണികൾ തുടങ്ങിയാലെ തൊഴിൽ ദിനങ്ങൾ പൂർത്തീകരിക്കുവാൻ കഴിയുകയൊള്ളൂ. കുടിയൊരുക്കൽ, മഴക്കുഴികൾ ,പച്ചക്കറി മുതലായവയുടെ നടീലുകൾക്ക് മുൻഗണന കൊടുക്കുന്നതാണ് ആദ്യ ഘട്ടപദ്ധതികൾ. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ നിർവഹിച്ചു. ജോസ്.എ.പോൾ അദ്ധ്യക്ഷത വഹിച്ചു.റോഷ്നി എൽദോ ,കെ.ജെ. മാത്യു , വൽസ വേലായുധൻ, അസിസ്റ്റന്റ് എൻജിനീയർ ഷിബി, ഓവർസീയർ ജയശ്രീ, സിജി തുടങ്ങിയവർ പങ്കെടുത്തു.