കിഴക്കമ്പലം: ദളിത് കൂട്ടായ്മ കുന്നത്തുനാട് നിയോജകമണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ പട്ടിമ​റ്റത്ത് നടന്ന അയ്യൻകാളി അനുസ്മരണ സമ്മേളനം അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ദളിത് കൂട്ടായ്മ ചെയർമാൻ പി.എ.തങ്കപ്പൻ അദ്ധ്യക്ഷനായി.ചീഫ് കോ-ഓർഡിനേ​റ്റർ രമേശ് പുന്നക്കാടൻ മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് മംഗലത്തുനട, സി.പി.ശശി, രാജൻ തൃക്കളത്തൂർ, പി.കെ. ജോസ്, അജേഷ് ടി. കണ്ണൻ, കെ.സി. ശശികുമാർ എന്നിവർ സംസാരിച്ചു.