പിറവം: രാമമംഗലം ഹൈസ്കൂളിലെ വായനാവാരം ബാലസാഹിത്യകാരൻ കെ.കെ.പല്ലശന ഉദ്ഘാടനം ചെയ്തു. സാഹിത്യകാരനായ ഷാജി മാലിപ്പാറ വായന സല്ലാപം നടത്തി. ആൻസൺ കുറുമ്പത്തുരുത്ത് വായനദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ മണി. പി. കൃഷ്ണൻ, മാനേജർ കെ.എസ്.രാമചന്ദ്രൻ എന്നിവർ വായനാനുഭവം പങ്കുവെച്ചു.

പി.ടി.എ പ്രസിഡന്റ് ടി.എം തോമസ് അദ്ധ്യക്ഷനായി. അദ്ധ്യാപകരായ ഹരീഷ്.ആർ.നമ്പൂതിരിപ്പാട്,എം.എൻ.പ്രസീദ, വിദ്യ. ഇ.വി, ഗിരിജ വി. എൻ, രമ്യ എം. എസ് തുടങ്ങിയവർ സംസാരിച്ചു. ഒരാഴ്ചക്കാലം പരിപാടി നീണ്ടുനിൽക്കും.