aiyf
എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടന്റെ എം.എൽ.എയുടെ കോലം കത്തിക്കുന്നു

മൂവാറ്റുപുഴ: പോക്‌സോ കേസ് പ്രതിയും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ഷാൻ മുഹമ്മദിനെ സംരക്ഷിക്കുന്ന മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ എ.ഐ.വൈ.എഫ് മൂവാറ്റുപുഴയിൽ പ്രതിഷേധിച്ചു. പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവരെ സംരക്ഷിക്കുവാൻ എം.എൽ.എ തന്നെ മുന്നിട്ടിറങ്ങുന്നത് നാടിന് അപമാനകരമാണെന്നും സ്ഥാനത്ത് തുടരുവാൻ എം.എൽ.എയ്ക്ക് അവകാശമില്ലെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് എ.ഐ.വൈ.എഫ് സംസ്ഥാന ജോയിറ്റ് സെക്രട്ടറി എൻ.അരുൺ പറഞ്ഞു.നിയോജക മണ്ഡലം സെക്രട്ടറി കെ.ബി.നിസാർ അദ്ധ്യക്ഷത വഹിച്ചു. കേരള മഹിള സംഘം മണ്ഡലം സെക്രട്ടറി എൻ.കെ പുഷ്പ, എ.ഐ.വൈ.എഫ് നേതാക്കളായ സി.എൻ.ഷാനവാസ് ,ഗോവിന്ദ് ശശി, ഫൗസിയ അലി ,മീര കൃഷ്ണൻ, കെ.ആർ. അരുൺ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർ എം.എൽ.എയുടെ കോലം കത്തിച്ചു.