മൂവാറ്റുപുഴ: കൊച്ചി-മധുര ദേശീയ പാതയിൽ വാളകത്ത് നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് കാർ ഓടിച്ചിരുന്ന യുവാവ് മരിച്ചു. പാമ്പാക്കുട മേമ്മുറി സ്വദേശി പാലത്തിങ്കൽ എൽദോസ് പി.രാജു (25)ആണ് മരിച്ചത്. നാട്ടുകാർ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും എൽദോസിന്റെ ജീവൻ രക്ഷിക്കാനായില്ല. മാതാവ് : കിങ്ങിണിമറ്റം കണിയാമറ്റത്തിൽ മിനി.