പറവൂർ: മാഞ്ഞാലി ശ്രീനാരായണഗുരു ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ വിവിധ എൻജിനിയറിംഗ് വകുപ്പുകളുടെ നേതൃത്വത്തിൽ ജൂൺ - ജൂലായ് മാസങ്ങളിലായി ദേശീയ ഓൺലൈൻ സാങ്കേതിക - സാംസ്കാരികോത്സലം അഗ്രേയ 2021 നടത്തുന്നു. ക്രിയാത്മകതയിലും ഇന്നോവേഷനിലും അധിഷ്ഠിതമായ ട്രെൻഡിംഗ് മത്സരങ്ങൾ, നവീനതലമുറ സമൂഹമാദ്ധ്യമ ഗെയിമുകൾ, സാങ്കേതിക സാംസ്കാരിക പ്രശ്നേോത്തരികൾ ഉൾപ്പെടെ അമ്പതോളം മത്സരങ്ങളാണ് നടക്കുന്നത്. സമൂഹ മാധ്യമങ്ങളുടേയും ഓൺലൈൻ വേദികളുടേയും സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി നടത്തുന്ന മത്സരങ്ങളിൽ സ്കൂൾ - കോളേജ് വിഭാഗത്തിൽന്ന് ആയിരത്തിയഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. എൻജിനിയറിംഗ് കോളേജുകൾ, പോളിടെക്നിക് കോളേജുകൾ, ഹയർ സെക്കൻഡറി, ഹൈസ്കൂൾ എന്നിവടങ്ങളിൽനിന്ന് പങ്കെടുത്ത് വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് കാഷ് പ്രൈസും പങ്കെടുത്തവക്കെല്ലാം ഇ സർട്ടിഫിക്കറ്രുകളും നൽകും. സിനിമ - മിനി സ്ക്രിൻ, യൂടൂബർമാർ, ബ്ളോഗർമാർ തുടങ്ങിയ വിവിധ രംഗങ്ങളിലെ അൻപതിലധികം പ്രമുഖ വ്യക്തികൾ ആശംസകൾ നേർന്നതായി പ്രിൻസിപ്പൽ അറിയിച്ചു.