പുത്തൻകുരിശ്: ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികളെയും സ്വതന്ത്ര വായനക്കാരാക്കി മാ​റ്റുന്നതിന് വേണ്ടി പുറ്റുമാനൂർ സർക്കാർ സ്‌കൂളിൽ പുസ്തകസഞ്ചി പദ്ധതി ആരംഭിച്ചു. സ്‌കൂൾ വായനശാലയിൽ ശേഖരിച്ചിട്ടുള്ള ലൈബ്രറി പുസ്തകങ്ങൾ ഓരോ ക്ലാസുകളുടെയും നിലവാരത്തിനനുസരിച്ച് തരം തിരിച്ച് സഞ്ചിയിലാക്കി അദ്ധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ മുഴുവൻ കുട്ടികളുടെയും വീടുകളിൽ എത്തിക്കും.തുടർന്ന് രക്ഷിതാക്കളും അദ്ധ്യാപകരും പ്രവർത്തനങ്ങൾ വിലയിരുത്തും. പുത്തൻകുരിശ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ദിശ പദ്ധതിയുടെ ഭാഗമായി ലഭിച്ച നൂറുകണക്കിന് പുസ്തകങ്ങളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ഉദ്ഘാടനം പഞ്ചായത്തഗം ഷാജി ജോർജ് നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് കെ.എസ്.മേരി, പ്രോഗ്രാം കോ ഓർഡിനേ​റ്റർ ടി.ടി. പൗലോസ്. എൻ.കെ. കൃഷ്ണജ, വി.എസ്.ബിൻസി എന്നിവർ നേതൃത്വം നൽകി.