snims
ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നിർദ്ധനാരായ വിദ്യാർത്ഥികൾ നൽകുന്ന പഠനോപകരണ വിതരണം കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നുകര പഞ്ചായത്ത് പതിനാലാം വാർഡിലെ നിർദ്ധനരായ നൂറിലധികം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് മാനേജർ - ഹോസ്പിറ്റൽ അഡ്മിനിസ്ട്രഷൻ സന്തോഷ്‌കുമാർ, എച്ച്.ആർ മാനേജർ മനു മോഹൻദാസ്, അസിസ്റ്റന്റ് മാനേജർ അഡ്മിനിസ്ട്രേഷൻ ക്രിസ്റ്റസ്, ഡെപ്യൂട്ടി മാർക്കറ്റിംഗ് മാനേജർ ജസ്‌വിൻ എന്നിവർ പങ്കെടുത്തു.