kklm
എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ ഭക്ഷ്യക്കിറ്റിന്റെയും വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെയും വിതരണോദ്ഘാടനം നിർവഹിക്കുന്നു

കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിന്റെ കീഴിലുള്ള ശാഖകളിൽ ഗുരുകാരുണ്യപദ്ധതി ആരംഭിച്ചു. ശാഖാഗങ്ങൾക്ക് സഹായഹസ്തമായി ഭഷ്യധ്യാനക്കിറ്റുകളും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതാണ് പദ്ധതി.

കാക്കൂർ എസ്.എൻ.ഡി.പി ശാഖയിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ പദ്ധതി ഉദ്ഘാടനം ചെയ്തു. തിരുമാറാടി ഗ്രാമപഞ്ചായത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.സന്ധ്യമോൾ പ്രകാശ്, ശാഖാ പ്രസിഡന്റ്‌ രാജേഷ് വി ആർ, സെക്രട്ടറി സതീശൻ വാളായിൽ, യൂണിയൻ കമ്മിറ്റി അംഗം കെ.ആർ.പ്രകാശൻ, വൈസ് പ്രസിഡന്റ്‌ ബെയിൻ ചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ അരുൺകുമാർ സി.പി,അനിൽകുമാർ എം.എ, സജി എ.ജി, റെജി എം.ആർ, അനൂപ് മോളത്ത്, ബിജേഷ് ശേഖർ, പ്രണവ് സിനോയ്, സന്ദീപ് പ്രകാശ് എന്നിവർ ചടങ്ങിൽ

പങ്കെടുത്തു.

കാക്കൂർ ശാഖയുടെ കീഴിലെ 160 ഓളം വരുന്ന കുടുംബങ്ങൾക്കും പരിസര പ്രദേശങ്ങളിലെ നിർദ്ധനരും അവശത അനുഭവിക്കുന്നതുമായ കുടുംബങ്ങൾക്കും കിറ്റ് വിതരണം ചെയ്തു. ശാഖയുടെ കീഴിൽ എൽ.കെ.ജി മുതൽ പ്ളസ്ടു വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണം വിതരണം ചെയ്യുമെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.