കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവൺമെന്റ് യു.പി.സ്കൂളിൽ പി.എൻ പണിക്കർ അനുസ്മരണവും വായന വർഷാചരണത്തിനും കൈയെഴുത്തു മാസിക പ്രവർത്തനങ്ങൾക്കും തുടക്കമായി. ആയിരത്തോളം വായനക്കുറിപ്പുകളുടെ ഓൺലൈനിൽ പ്രകാശനം നടത്തി. ഒരു മാസം ഒരു പുസ്തകമെങ്കിലും വായിച്ച് കുറിപ്പെഴുത്ത്, വീടിനു സമീപത്തെ വായനശാലകളിൽ അംഗത്വമെടുക്കൽ, ഓൺലൈൻ വായന മത്സരം തുടങ്ങി വിവിധ പരിപാടികൾ നടക്കും.നഗരസഭ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷ മരിയ ഗോരേത്തി ഉദ്ഘാടനം ചെയ്തു.പി ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായി.